എന്ടെ മാത്രം
നിശ്ചലം! മന്ദമാരുതന്‍ പോലുമില്ല
നക്ഷത്രങള്‍ കെട്ടഴിഞ്ഞു വീണോരാകാശവും
സോമബിംബം തിളങും പൊന്നിന്‍ പ്രകാശവും
തരളിത ഹ്രിത്തനായ് ഞാനീ തണുത്ത രാവില്‍...
പൂമരങള്‍ തീര്‍ത്ത നിഴലുകള്‍ വഴിയില്‍
ഇടയിലൂടീര്‍ന്നിറങും വെളിച്ചത്തിന്‍ ബിന്ദുക്കളും
ഓര്‍മ്മയില്‍ നിന്നടര്‍ന്നോരായിരം തിരുവാതിരകളും
പതിരാവിന്‍ പാതിയില്‍ നിര്‍ന്നിമേഷനായ് ഞാന്‍...
വിഷാദ സ്മ്രിതികള്‍ക്കിടമില്ല മനസ്സില്‍
തുടിക്കുന്നൂ ഹ്രിദയമീ മോഹന സൌന്ദര്യത്തില്‍
വിലയിച്ചൂ പ്രക്രിതിയില്‍, ധന്യനായ്
എല്ലം മറന്നൊരുപാസകനായ്...
ആയിരം മൊട്ടുകള്‍ വിടര്‍ന്നരാവില്‍
സങ്കല്‍പ്പസൌന്ദര്യം യാമിനിയായ്
നിന്നിലെ ലഹരിയിലലിഞ്ഞു ഞാനെന്‍
നഷ്ടസ്വര്‍ഗങളെ വീണ്ടെടുത്തു...
ഒരു നഗരന്‍ അനുഭൂതി
Tuesday, October 16, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment