മോക്ഷം
നീറും മനസ്സിന്‍ നോവുകള്‍ പേറി
എത്തീ ഞാന്‍ ഗുരുവായൂര്‍ നടയില്‍
തങ്കം പൂശി മിനുക്കിയ കോവില്‍
നടയിങ്കല്‍ ഞാന്‍ കൈകള്‍ കൂപ്പി
മിഴികള്‍ കൂമ്പി,തുളുമ്പീ ഹൃദയം
വിശ്വാസത്തില്‍ വിലയം പൂകി.
കളഭ ചാര്‍ത്തും ചന്ദനലേപവും
ലക്ഷാര്‍ച്ചനയും വാകചാര്‍ത്തൂം
എല്ലാം നീനവില്‍ തിങ്ങി നിറഞ്ഞു,
നിശ്വാസങള്‍ കൃഷ്ണാഹരേയയ്.
പ്രാരബ്ധക്കടല്‍ നീന്തി കയറാന്‍
പാഞ്ഞു നടപ്പൂ പ്രാണികള്‍ ചുറ്റും
അമ്പലമതിലിന്‍ ചാരത്തെങ്ങും
നീണ്ടു കിടക്കും നിഴലില്‍ നിരയായ്
ആതുരരാലും അഗതികളാലും
കണ്ണികളായൊരു മനുഷ്യചങ്ങല.
പഴവും വെണ്ണയും അവിലും മലരും
പാല്‍പ്പായാസവും നിവേദ്യച്ചോറും
ചീട്ടായ് ചീളായ് നുറുങി നുറുങി
നീറിയൊടുങും വ്രിദ്ദാത്മാക്കള്‍
ആത്മാവിന്‍ ചിത കത്തിയൊടുങിയ
മോക്ഷം കാത്തുകിടക്കും മനുഷ്യര്‍.
നിനവില്‍ നിനച്ചൊരു കണാപച്ചകള്‍
അലഞ്ഞു നടക്കും പ്രേതാത്മാവായ്
പടവുകള്‍ കയറിയിറങിയ ജീവിത
കാണാക്കയമൊരു കടംകധയായി.
അമ്പലമണികള്‍ നാദമുതിര്‍ത്തു
ശ്രീകോവില്‍ നട വതില്‍ തുറന്നൂ
അരുണോദയപ്രഭ പൂരം പോലെ
കാണ്മാനായീ ഭഗവല്‍ രൂപം.
കര്‍മ്മഫലത്തിന്‍ കെട്ടുകള്‍ പൊട്ടി
ക്കണ്ണീര്‍ ചാലുകള്‍ നിര്‍വ്രിതിയായി..
ഒരു ക്രിഭ്കൊ നഗരന്‍ കവിത
Monday, October 15, 2007
Subscribe to:
Post Comments (Atom)
3 comments:
കവിത വായിച്ച് അഭിപ്രായം പറയാന്‍ വളര്‍ന്നിട്ടില്ല ഞാന്‍. എങ്കിലും, ആശംസ പറയണോണ്ട് വിരോധമില്ലല്ലോ..
സ്നേഹത്തോടെ മലയാളം ബ്ലോഗിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു.
എല്ലാവിധ ആശംസകളും!
ആശംസകള്‍.:)
അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ, തങ്കം, ആതുരരാലും, അമ്പലം, ശ്രദ്ധയില്‍ പെട്ട വാക്കുകള്‍ ചൂണ്ടി കാണിക്കുന്നു.
Post a Comment